ഇരിങ്ങാലക്കുട-സെന്റ് ജോസ്ഫ്‌സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ സൗജന്യ രക്തദാനക്യാമ്പുകളുടെ പശ്ചാത്തലത്തില്‍ മോഡല്‍ വോളണ്ടറി ബ്ലഡ് ഡൊണേഷന്‍ ഓര്‍ഗനൈസേഷനായി എന്‍ എസ് എസ് യൂണിറ്റുകളെ തിരഞ്ഞെടുത്തു.ദേശീയ രക്തദാനദിനമായ ഒക്ടോബര്‍ 1 നു തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ഐ എം എ ബ്ലഡ് മെഡിക്കല്‍ ഓഫീസര്‍ ,ഡോ.എസ് .എം ബാലഗോപാലന്‍ അവാര്‍ഡ് ദാനം നടത്തി.എന്‍. എസ് .എസ് പ്രോഗ്രാം ഓഫീസേഴ്‌സ് എം. എസ് .ബീന ,ഡോ .പ്രിനു എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Advertisement