Monday, August 17, 2026
30.5 C
Irinjālakuda

ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 4ന്

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ഒക്ടോബര്‍ 4നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയില്‍ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണിപൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തില്‍ നിറക്കും. പൂജാവിധികളാല്‍ ചൈതന്യപൂര്‍ണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യും. തുടര്‍ന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദര്‍ശനത്തിന് ശ്രേഷ്ഠമാണ്. നമസ്‌കാരമണ്ഡപത്തില്‍ വെച്ചാണ് പൂജകള്‍ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം, എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.
പല കാരണങ്ങള്‍ കൊണ്ടും ലോപം സംഭവിച്ചേക്കാവുന്ന ദേവചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് ആചാരാനുഷ്ഠാനങ്ങളോടെ കളഭാഭിഷേകം നടത്തപ്പെടുന്നത്.

Hot this week

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

Topics

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...
spot_img

Related Articles

Popular Categories

spot_imgspot_img