ഗാന്ധി ജയന്തി ആഘോഷിച്ചു

409

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ,ഗൈഡ്‌സ്, എന്‍.എസ്. എസ് യൂണിറ്റുകള്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്‍മദിനം വിദ്യാര്‍ത്ഥികള്‍നൂറ്റി അന്‍പത് മെഴുകുതിരികള്‍ തെളിയിച്ചാണ് ദിനാചരണം നടത്തിയത്.ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും സര്‍വ്വമത പ്രാര്‍ത്ഥന സംഘടിപ്പിക്കുക്കയും ചെയ്തു.ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ സ്‌കൂളും പരിസരവും ശുചീകരണഠ നടത്തി.ഗൈഡ്‌സ് ക്യാപ്റ്റന്‍സി.ബിഷക്കീല, എന്‍. എസ്.എസ് പ്രോഗ്രാo ഒഫീസര്‍ ആഞ്ചില്‍ ജോയ്,സ്‌കൗട്‌സ് സ്മാസ്റ്റര്‍ അനീഷ്‌കുമാര്‍ ,എന്‍.എസ്.എസ് ലീഡര്‍ ഗോകുല്‍, ഗൈഡ്‌സ് ലീഡര്‍ ബ്രൈറ്റി, സ്‌കൗട്ട്‌സ് ലീഡര്‍ അശ്വിന്‍, നീലാഞ്ചന,സിബ്ല, മരിയന്‍, സാന്ദ്ര എന്നീ കുട്ടികളും പങ്കെടുത്തു

 

Advertisement