ബി. ജെ .പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

331

പൂമംഗലം: ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച ‘സ്വച്ഛതാ ഹി സേവ’ (ശുചിത്വമാണ് സേവനം) യുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ബി. ജെ .പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. നെറ്റിയാട് , അരിപ്പാലം എന്നീ മേഖലകളില്‍ നടന്ന ശൂചികരണപ്രവര്‍ത്തനങ്ങള്‍ക്ക് ബി ജെ പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിബി കുന്നുമ്മക്കര, ഇരിങ്ങാലക്കുട നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട്, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് ചക്കാലക്കല്‍, മണ്ഡലം കമ്മിറ്റി അംഗം പി.പരമേശ്വരന്‍, ഒ.ബി സി മോര്‍ച്ച നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി അജയകുമാര്‍ സി.വി, സുനില്‍ പതിയാംകുളങ്ങര, ബിബിന്‍ കെ.എസ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശരത് ശിവാനന്ദന്‍, മജ്നു കോട്ടില്‍, നാരായണന്‍കുട്ടി പെരിങ്ങല, മനീഷ് എടക്കുളത്ത്, സുനിഷ് കൈതവളപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement