ഊരകത്ത് ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും

885

ഇരിങ്ങാലക്കുട: ഊരകം സ്റ്റാര്‍ ക്ലബിന്റെ ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 8.30 ന് സ്റ്റാര്‍ നഗറില്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്യും.വാര്‍ഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍,പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി മുഖ്യാതിഥിയായിരിക്കുമെന്ന് ക്ലബ് ഭാരവാഹികളായ ടോജോ തൊമ്മാന, ടി.സി. സുരേഷ്, ജെയിംസ് പോള്‍ എന്നിവര്‍ അറിയിച്ചു.

 

Advertisement