ലൈസന്‍സില്ലാതെ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

503

ഇരിങ്ങാലക്കുട-ലൈസന്‍സില്ലാതെ നാഷ്ണല്‍ സ്‌കൂള്‍ പരിസരത്ത് വില്‍പ്പന നടത്തിയിരുന്ന വില്‍പ്പനക്കാരെ നഗരസഭ ഹെല്‍ത്ത് വിഭാഗമെത്തി ഒഴിപ്പിച്ചു.വ്യാപാര വ്യവസായികളുടെ പരാതിയെ തുടര്‍ന്നായിരുന്നു ഹെല്‍ത്ത് വിഭാഗമെത്തി പരിശോധന നടത്തിയതും ഒഴിപ്പിച്ചതും .ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണെന്നും വ്യാപാര വ്യവസായികളുടെ ലൈസന്‍സിന് നഗരസഭ വില കല്‍പ്പിക്കണമെന്നും വ്യാപാര വ്യവസായികള്‍ പറഞ്ഞു.ഇന്ന് വില്‍പ്പന നടത്തിയവര്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളാണെന്നും ഇത്തരക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ നഗരസഭ അധികാരം നല്‍കിയിട്ടില്ലെന്നും ഹെല്‍ത്ത് വിഭാഗം പറഞ്ഞു.ഇത്തരം നിബന്ധനകള്‍ ഇരിങ്ങാലക്കുടയില്‍ മാത്രമെ കണ്ടിട്ടുള്ളുവെന്നും ,വ്യാപാരി വ്യവസായികളുടെ കടകളിലും ഇത്തരം പരിശോധനകള്‍ നടത്തണമെന്നും തെരുവോര കച്ചവടക്കാര്‍ പറഞ്ഞു

Advertisement