Monday, February 2, 2026
27.9 C
Irinjālakuda

അതിജീവനത്തിന് താങ്ങായി ചേക്കുട്ടി പാവ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട-അതിജീവനത്തിന്റെ പാഠമായ ചേക്കുട്ടി പാവ നിര്‍മ്മാണം ഇരിങ്ങാലക്കുടയിലും .പ്രളയത്തില്‍ എല്ലാം നഷ്ടപ്പമായ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് താങ്ങായിട്ടാണ് ചേക്കുട്ടി എന്ന പാവക്കുട്ടിയുടെ നിര്‍മ്മാണം നടക്കുന്നത് .ചേക്കുട്ടി എന്നാല്‍ ചേന്ദമംഗലത്തിന്റെ കുട്ടി അഥവാ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് അറിയപ്പെടുന്നത് .ഓണ വിപണി മുന്നില്‍ കണ്ട് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളില്‍ രൂപം കൊണ്ട കൈത്തറി വസ്ത്രങ്ങള്‍ പ്രളയത്തില്‍ ചേറും ചെളിയും പൂണ്ട് ഉപയോഗശൂന്യമായിരുന്നു.കത്തിച്ചു കളയുകയല്ലാതെ മാര്‍ഗ്ഗമൊന്നുമില്ലാതെ കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങളില്‍ നിന്നാണ് ചേക്കുട്ടി എന്നാശയം വികസിച്ചത് .അണുവിമുക്തമാക്കിയ ചേന്ദമംഗലം കൈത്തറിയില്‍ നിന്ന് ഉണ്ടാക്കുന്ന ചേക്കുട്ടി പാവ പ്രളയത്തെ അതിജീവിച്ച ഓരോ മലയാളിയുടെയും അതിജീവനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീകമാണ്.www.chekutty.in എന്ന വെബ്‌സൈറ്റിലൂടെയാണ് പാവകളുടെ വില്‍പ്പന.ഇത്തരത്തില്‍ സമാഹരിക്കുന്ന പണം ചേന്ദമംഗലം കൈത്തറി സഹകരണത്തിന് കൈമാറും. അന്നം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയില്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ചേക്കുട്ടി പാവ നിര്‍മ്മാണം നടത്തുന്നത്.എടക്കുളം എസ് .എന്‍. ജി .യു. പി സ്‌കൂളില്‍ നടന്ന പാവ നിര്‍മ്മാണ പരിശീനലത്തിന് സന്ദീപ് പോത്താനി, ദീപ ആന്റണി ,വിഷ്ണു വേണുഗോപാല്‍ ,വിശാല്‍ ദേജാവു,ഷനോജ് സമയ,റിന്റോ ആന്റു ,രതീഷ് മുല്ലക്കര ,ഉമ സന്ദീപ് ,പ്രണവ് പ്രദീപ് ,രോഹിത് പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img