കൂടല്‍മാണിക്യം ഉത്സവം തൃശൂര്‍ പൂരത്തിന് ശേഷം മെയ് 14ന്

1300

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ഉത്സവം പതിവ് പോലെ തൃശൂര്‍ പൂരത്തിന് ശേഷം തന്നെ നടക്കും .കൂടല്‍മാണിക്യം ഉത്സവം ഇത്തവണ തൃശൂര്‍പൂരത്തിന് മുമ്പാണെന്ന് തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചിരുന്നു.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് പഞ്ചാംഗത്തില്‍ കണ്ട വിവരമനുസരിച്ചാണ് മേടമാസം മൂന്നാം തിയ്യതി കൊടിയേറ്റമായി ആചരിക്കും എന്ന് പറഞ്ഞത് അബദ്ധമായ ധാരണയായി പോയി എന്ന് എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.ഉത്രം തിരുന്നാളിന്റെ ദിനത്തിലാണ് കൂടല്‍മാണിക്യം ഉത്സവം കൊടിയേറ്റാറ്.ഉത്രം രണ്ട് ദിവസങ്ങളില്‍ വരുന്നുണ്ടെന്നും അത് കൊണ്ട് സംശയം നിലനിന്നത് കൊണ്ട് രാമന്‍ ഭട്ടതിരിപ്പാടിനെ കാണുകയും അദ്ദേഹം പറഞ്ഞതനുസരിച്ച് ഉത്രം രണ്ട് ദിവസങ്ങളില്‍ വരുന്നതിനാല്‍ പിറന്നാള്‍ കാണേണ്ടത് മേടമാസം 30 തിയ്യതിയാണെന്ന് പറഞ്ഞതനുസരിച്ച് ഇത്തവണ ഉത്സവം മേടമാസം 30-ാം തിയ്യതിയും ഇടവ മാസം 10-ാം തിയ്യതി രാപ്പാള്‍ ആറാട്ട് കടവില്‍ തിരുവാറാട്ടും നടക്കുമെന്ന് എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഔദ്യോഗികമായി പറഞ്ഞു

 

Advertisement