ചുങ്കത്തെ നോക്കര ഭഗവതി ക്ഷേത്രഭണ്ഡാരം കുത്തിപൊളിച്ചു

763

കാരുകുളങ്ങര-കാരുകുളങ്ങര ചുങ്കത്തെ നോക്കര ഭഗവതി ക്ഷേത്രം തുറക്കാനായി 6.15 ന് എത്തിയപ്പോളാണ് ലൈറ്റുകള്‍ ഓഫ് ആക്കിയും പപ്പടത്തിന്റെ കോലുകളും കമ്പികളും മറ്റും ഭണ്ഡാരത്തിനു ചുറ്റും കിടക്കുന്നതായും ഭണ്ഡാരം പൊളിച്ച നിലയിലും കണ്ടത്.കുടുംബക്ഷേത്രമായത് കൊണ്ട് മൂന്നു മാസം കൂടുമ്പോഴെ ഭണ്ഡാരം തുറക്കാറുള്ളുവെന്നും ഏകദേശം പതിനായിരത്തോളം രൂപ ഭണ്ഡാരത്തില്‍ കാണുമെന്നും കുടുംബക്ഷേത്രഭാരവാഹിയായ മനോജ് പറഞ്ഞു.ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisement