അഴിമതിയാരോപണവുമായി ബി. ജെ. പി പ്രതിഷേധമാര്‍ച്ച്

413

വെള്ളാങ്ങല്ലൂര്‍ -ദുരിതാശ്വാസ സാമഗ്രികള്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തെയെന്നാരോപിച്ച്
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ജനകീയ ധര്‍ണ്ണയും നടത്തി. ബി.ജെ.പി.വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടക്കപരംപ് അമ്പല പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബി.ജെ.പി.തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത്പ്രസിഡന്റ് എ.പി.ശശി മേനോന്‍ അധ്യക്ഷനായി. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്‍ എം.ജി.പ്രശാന്ത് ലാല്‍ മുഖ്യാതിഥി ആയി.വാര്‍ഡ് മെമ്പര്‍ ഷിബിന്‍ ആക്ളി പറമ്പില്‍ സോമന്‍ കുറ്റിപറമ്പില്‍, പി.ജി.ശിവലാല്‍, പ്രശോഭ് പുതുക്കാട്ടില്‍,ജിതിന്‍ പണിക്കശ്ശേരി, കൃഷ്ണരാജ് പൂവത്തും കടവില്‍,ജിതിന്‍ പണിക്കശ്ശേരി,കെ.യു.പ്രേംജി, സന്തോഷ് വെള്ളൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Advertisement