പഥേയം പദ്ധതിയുടെ ഭാഗമായി ഒരു പൊതി അരിയുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

324

 

ഇരിങ്ങാലക്കുട : ‘പാഥേയം’ പദ്ധതിയുടെ ഭാഗമായി ഒരു പൊതി അരി വാനപ്രസ്ഥാശ്രമത്തിലെ അന്തേവാസികള്‍ക്ക് നല്കി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ച്.എസ്.എസ്.ലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് ഒരു പൊതി അരിയുമായി വാനപ്രസ്ഥാശ്രാമത്തില്‍ എത്തിയത്. ആശ്രമം പ്രസിഡന്റ് നളിന്‍ബാബു മേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്‌കൂള്‍ മാനേജമെന്റ് പ്രതിനിധി വി.പി.ആര്‍.മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സേവാഭാരതി ട്രഷറര്‍ പി.കെ.സുബ്രഹ്മണ്യന്‍, രവീന്ദ്രന്‍കണ്ണന്‍, വാര്‍ഡന്‍ ടി.സുരേഷ്‌കുമാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത്, വിശ്വജിത്ത്.എന്‍.ജെ., അര്‍ച്ചന.എസ്.നായര്‍, ഉണ്ണിമായ.എസ്., കൃഷ്ണരാജന്‍, അഭിറാം കെ.എസ്.,ടീച്ചര്‍മാരായ സിനിപ്രഭാകര്‍, ഉമാദേവി.പി.വി. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വളണ്ടിയേഴ്‌സ് സ്വന്തമായി ഉണ്ടാക്കിയ പേപ്പര്‍ ബാഗില്‍ അന്തേവാസികള്‍ക്ക് അരി നല്‍കി.

 

 

 

 

Advertisement