ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതി പ്രവര്‍ത്തകയോഗം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എ. സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ നവംബര്‍ 3ന് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തക ക്യാമ്പ് വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എല്‍. ജയിംസ്, ഹരി ഇരിങ്ങാലക്കുട , മുനി .കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, എം.എച്ച്.ഷാജിക്, വിജയന്‍ ചിറ്റേത്ത്, കെ.പി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement