വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥ -ജവഹര്‍ കോളനിയില്‍ അടിയന്തിര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല

560

ഇരിങ്ങാലക്കുട-പ്രളയക്കെടുതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അടിയന്തിര ധനസഹായം വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥ മൂലം ഇനിയും ലഭ്യമായില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭ ജവഹര്‍ കോളനിയിലെ കുടുബങ്ങള്‍ .പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ജവഹര്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇത് വരെയും ധനസഹായം ലഭിച്ചിട്ടില്ല.14-ാം വാര്‍ഡിലുള്‍പ്പടുന്ന ജവഹര്‍ കോളനിയിലെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായ അപേക്ഷകള്‍ വാങ്ങിയത് വാര്‍ഡ് കൗണ്‍സിലറും നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കുര്യന്‍ ജോസഫാണ്.അപേക്ഷകള്‍ വാങ്ങുന്നതിനുള്ള ഉത്തരവാദിത്വം റവന്യൂ വകുപ്പ് ഏല്‍പ്പിച്ചിരിക്കുന്നത് ബി. എല്‍ .ഒ മാര്‍ക്കാണ് .അപേക്ഷകള്‍ വില്ലേജ് അധികൃതര്‍ക്ക് കൈമാറാത്തതാണ് ധനസഹായം ലഭിക്കാത്തതെന്ന് ജനങ്ങള്‍ പറയുന്നു.ജവഹര്‍ കോളനിയിലും പരിസര പ്രദേശങ്ങളിലുമായി 96 കുടുംബങ്ങള്‍ താമസിച്ച് വരുന്നുണ്ട് .

 

Advertisement