കുപ്രസിദ്ധ ഗുണ്ട 2 കിലോ കഞ്ചാവുമായി പിടിയില്‍ .

1605

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കിഴുതാണി ദേശത്ത് അന്നപൂര്ണശ്വരി ക്ഷേത്രത്തിന് മുന്നില്‍ കഞ്ചാവ് കൈമാറുന്നതിന് കാത്തു നില്കുമ്പോഴാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൊടുങ്ങലൂര്‍ താലൂക്കില്‍ എടത്തിരുത്തി വില്ലേജില്‍ പുള്ളിച്ചോട് ദേശത്ത് ചുണ്ടയില്‍ വീട്ടില്‍ ധര്‍മന്‍ മകന്‍ ധനേഷ് . എന്നയാളെ ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ ഇന്‍പെക്ടര്‍ രാജീവ് ബി നായരും പാര്‍ട്ടിയും കൂടി അറസ്റ്റ് ചെയ്തത് ഇയാള്‍ 2013 ല്‍ ഗുണ്ട നിയമം പ്രകാരം ജയിലില്‍ വാസം അനുഭവിച്ചിട്ടുണ്ട് പാലക്കാട് ,വയനാട് , കൊടുങ്ങല്ലൂര്‍ ,മതിലകം ,ഇരിങ്ങാലക്കുട ,കാട്ടൂര്‍ സ്റ്റേഷനുകളിലും എക്‌സൈസ് ആഫീസുകളിലും കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവതി കേസുകള്‍ നിലവിലുണ്ട്…ക്രിമിനല്‍ ആക്ടിവിറ്റി കളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍
(സാമ്പത്തിക) ലാഭത്തേക്കാള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുമ്പോള്‍ കിട്ടുന്ന ലഹരിയാണ് ഇയാളെ ഇത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് .പാലക്കാട് മുന്‍പ് 3 കിലോ കഞ്ചാവുമായി പിടിയിലായിട്ട് ജയിലിലായിരുന്നു.കുറച്ച് ദിവസങ്ങളുക്കു മുമ്പ് പുറത്തിറങ്ങിയിട്ടുള്ളു.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.സുമേഷ് .പ്രിവന്റീവ് ഓഫീസര്‍ വി എ ഉമ്മര്‍ , പ്രിവന്റീവ് ഓഫീസര്‍ ആയ ഷിബു കെ എസ്,.ആനന്ദന്‍ കെ സി ,അനൂപ് .വഹാബ് ഇ സി , സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സാബു ഐ വി .എം ഒ ബെന്നി,. പി കെ .സജികുമാര്‍,സി വി .ശിവന്‍ … സി യു.ശിവന്‍ ജിനേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ഇരിഞ്ഞാലക്കുട സബ്ബ് ജയിലേക്ക് അയച്ചു

 

Advertisement