എലിപ്പനിയും രോഗപ്രതിരോധവും ; സെമിനാര്‍ നടത്തി

418

കോലോത്തുംപടി: വെസ്റ്റ് കോമ്പാറ റസിഡെന്‍സ് അസോസിയേഷന്റെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെയും നേതൃത്വത്തില്‍ എലിപ്പനി ബോധവത്കരണ സെമിനാര്‍ നടത്തി. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ‘എലിപ്പനിയും രോഗപ്രതിരോധവും’ എന്ന വിഷയം അവതരിപ്പിച്ചത്. സെമിനാറില്‍ പങ്കെടുത്തവരുടെ ബി.എം.ഐ., പ്രഷര്‍ എന്നിവ സൗജന്യമായി പരിശോധിച്ചു. ആശുപത്രിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ ആന്‍ജോ ജോയ് ഉദ്ഘാടനം ചെയ്തു. വിനോദ് കാവനാട്, പയസ് പടമാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement