ഓണത്തിനായി മാറ്റിവെച്ച അരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

338
Advertisement

പടിയൂര്‍- ഓണാഘോഷ പരിപാടികള്‍ക്കായി മാറ്റിവെച്ച അരലക്ഷം രൂപ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനഃനിര്‍മാണ നിധിയിലേക്ക് നല്‍കി പടിയൂര്‍ പോത്താനിയിലെ ആവണിപ്പുലരിയെന്ന ഒരു കുഞ്ഞു കൂട്ടായ്മ ഏവര്‍ക്കും മാതൃകയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഈ തുക ഏറ്റുവാങ്ങി.

 

Advertisement