ജനറല്‍ ആശുപത്രി മോര്‍ച്ചറി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു

466

ഇരിങ്ങാലക്കുട-മോര്‍ച്ചറി ഉദ്ഘാടനം എച്ച് . എം .സിയില്‍ ചര്‍ച്ച് ചെയ്തില്ലെന്നുയിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി അറ്റകുറ്റപണികള്‍ക്കായി കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് അടച്ചിട്ടിരുന്നു.എന്നാല്‍ നഗരസഭ 5 ലക്ഷം രൂപ നീക്കിവച്ച് അധികം പഴക്കം ഇല്ലാത്ത മോര്‍ച്ചറി നവീകരിക്കാന്‍ തയ്യാറെടുത്തപ്പോള്‍ ഐ. സി .എല്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ആര്‍ദ്രം എന്ന സംഘടന അത് ഏറ്റെടുത്തുവെന്നും നഗരസഭയുടെ അംഗീകാരത്തോടെ നവീകരണം നടത്തിയെന്നും എന്നാല്‍ ഇന്ന് നടന്ന ഉദ്ഘാടനം എച്ച് .എം .സി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും നഗരസഭയെയോ ,നഗരസഭ അധികാരികളെ യോ അറിയിക്കാതെയാണ് നടത്തുന്നതെന്ന് നഗരസഭചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.അത് കൊണ്ട് തന്നെയാണ് താന്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചതെന്ന് മുന്‍സിപ്പാലിററിയില്‍ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍ അറിയിച്ചു .പ്രളയദുരിതത്തില്‍ എല്ലാ ഉദ്ഘാടന ആഘോഷങ്ങളും ഒഴിവാക്കുമ്പോള്‍ സ്ഥലം എം പി യെ വിളിക്കാതെ ആലത്തൂര്‍ എം പി യെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചത് രാഷ്ട്രീയ ലാഭം കണ്ട് കൊണ്ടാണെന്ന് നഗരസഭ ഭരണപക്ഷം ഉന്നയിച്ചു

 

 

 

Advertisement