പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

275

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രളയബാധിതരായ നൂറില്‍പരം വിദ്യാര്‍ത്ഥിനികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.സ്‌കൂളില്‍ വച്ച് നടത്തിയ ക്യാമ്പില്‍ ഡോ.എം ആര്‍ രാജീവ് ,ഡോ.ഹരീന്ദ്രനാഥ് ,ഡോ.ഉഷകുമാരി,ഡോ.മഞ്ജുള എന്നിവര്‍ പരിശോധനകള്‍ നടത്തി.മരുന്ന് വിതരണം ചെയ്തു.സ്റ്റാഫ് സെക്രട്ടറി പി എസ് അബ്ദുള്‍ ഹക്ക് നേതൃത്വം നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി സന്നിഹിതരായിരുന്നു

Advertisement