കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയില്‍ യുവതിക്ക് മാംഗല്യം…..

281
Advertisement

കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതിക്ക് മാംഗല്യം.കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിന്റെ മകള്‍ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തുന്നത്.

വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിള്‍ വെള്ളാങ്ങല്ലൂര്‍ക്കാരന്‍ വീട്ടില്‍ മോഹനന്റെ മകന്‍ വിനുവും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ( 10/9/2018) കാരുമാത്ര തെക്കുംകര അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് നടത്തുന്നത്.
ഇതോടനുബന്ധിച്ച് നല്‍കുന്ന പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അനുബന്ധ സാമ്പത്തിക സഹായങ്ങളും ഞായറാഴ്ച ( 9/9/2018) വൈകീട്ട് 4.30ന് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ കൈമാറി. ഇത് സംബന്ധിച്ച് ലക്കി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ കൂട്ടായ്മ ചെയര്‍മാന്‍ പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. പി. എസ്.സിദ്ദീഖ്, സി.കെ.ഷാഫി എന്നിവര്‍ സംസാരിച്ചു.

 

Advertisement