കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം

271

കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ കൊള്ളക്കെതിരെ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധയോഗവും നടത്തി. കിഴുത്താണി മനപ്പടി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.കിഴുത്താണി ആല്‍ ജംഗ്ഷനില്‍ മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം DCC.ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടി, ബാബു പെരുമ്പിള്ളി, രാംദാസ്, തങ്കപ്പന്‍ പാറയില്‍, തിലകന്‍ പൊയ്യാറ, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, വിശ്വംഭരന്‍ ഊരാളത്ത്, വര്‍ഗ്ഗീസ് കീറ്റിക്കല്‍, മണികണ്ഠന്‍ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement