ജനപ്രിയ മെഡിക്കല്‍സ് ഉദ്ഘാടനം സെപ്തംബര്‍ 9ന്

642

ഇരിങ്ങാലക്കുട: ഗുണമേന്മയുള്ള മരുന്നുകള്‍ വിലകുറവില്‍ ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന ജയനപ്രിയ ജനകീയ ഫാര്‍മസി മെഡിക്കല്‍സിന്റെ 17ാമത്തെയും ഇരിങ്ങാലക്കുടയിലെ രണ്ടാമത്തേതുമായ സ്ഥാപനം മാപ്രാണം സെന്റ് ആന്റണീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 9 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് എം.എല്‍.എ.കെ.യു.അരുണന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. പ്രസ്തുത ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക എല്‍.ഡി.എഫ്.കണ്‍വീനര്‍ എ.വിജയരാഘവന്‍ ഏറ്റുവാങ്ങും.

Advertisement