ഇരിങ്ങാലക്കുട-നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ്സ് അംഗം വി. സി വര്‍ഗ്ഗീസ് പ്രളയത്തിലകപ്പെട്ട വീടുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതിനെതിരെ പ്രതിഷേധിച്ച് എല്‍ .ഡി. എഫ് കൗണ്‍സിലര്‍മാര്‍ നടുക്കളത്തിലിരുന്നു.കൂടാതെ ക്രൈസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് നഗരസഭയുടെതാണെന്ന പ്രസ്താവനയ്‌ക്കെതിരെ യെയും എല്‍. ഡി. എഫ് കൗണ്‍സിലേഴ്‌സ് പ്രതിഷേധിച്ചു.സര്‍ക്കാര്‍ വിരുദ്ധ നിലപാടാണ് നഗരസഭ ഭരണപക്ഷം സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു .ഇരിങ്ങാലക്കുട നഗരസഭയിലെ കൗണ്‍സിലര്‍മാരെല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസ ശമ്പളം നല്‍കുവാന്‍ തീരുമാനിച്ചു.ബി. ജെ. പി കൗണ്‍സിലേഴ്സ് വിയോജിപ്പ് പ്രകടിപ്പിച്ചു
Advertisement