സേലം ബസ്സപകടം :മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രയപ്പ്

495

ഇരിങ്ങാലക്കുട-സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട എടക്കുളം സ്വദേശികളായ ദമ്പതികള്‍ക്ക് കണ്ണീരോടെ യാത്രയയപ്പ് നല്‍കി.എടക്കുളം സ്വദേശികളായ പുന്നാപറമ്പില്‍ സിജി വിന്‍സെന്റും(35) ഭാര്യ ഡിനു(31)വും ആണ് അപകടത്തില്‍ മരണപ്പെട്ടത് .മകന്‍ ഏതന്‍ (3) അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.ബംഗലൂരിവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്ര ട്രാവല്‍സിന്റെ ബസ്സും,സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോയിരുന്ന ബസ്സും ആണ് കൂട്ടിയിടിച്ചത് .നാലു മലയാളികളടക്കം ഏഴു പേര്‍ മരിച്ചിരുന്നു.

 

 

Advertisement