പുല്ലൂര്‍ : പുല്ലൂര്‍ ചമയം നാടകവേദി, കാളിമലര്‍ക്കാവ് ശ്രീഭദ്രകാളീക്ഷേത്രം, ടീം ക്രിയേറ്റീവ് ഫിറ്റ്‌നസ്സ് -ഡല്‍ഹി എന്നിവര്‍ ചേര്‍ന്ന് പുല്ലൂര്‍ ചമയം നഗറില്‍ വെച്ച് 100 റോളം പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് അരിയും പലവ്യഞ്ചനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി. ചടങ്ങില്‍ സജന്‍ ചങ്കരത്ത് അദ്ധ്യക്ഷത വഹിച്ചു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാളിമലര്‍കാവ് പ്രതിനിധി കിഷോര്‍ പള്ളിപ്പാട്ട്, ടീം ക്രിയേറ്റീവ് മാനേജര്‍ ജിമ്പിന്‍രാജ്, ജയ.കെ.മണി, ടി.കെ.ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും ബിജു ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Advertisement