ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

420
Advertisement

ഇരിങ്ങാലക്കുട: ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാഹനങ്ങള്‍ തളളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്മ്യ ഷിജു, സരസ്വതി ദിവാകരന്‍, ബേബി ജോസ് കാട്ട്‌ള, എം ആര്‍ ഷാജു, വി സി വര്‍ഗീസ്, ബിജു ലാസര്‍, ടി.ജി പ്രസന്നന്‍, എന്‍ ജെ ജോയ്, ജസ്റ്റിന്‍ ജോണ്‍, ഭരതന്‍ പോന്തോകണ്ടത്ത്, ജോജു കെ.വി തുടങ്ങിയവര്‍ പങ്കെടുത്തു.