പന്ത്രണ്ട് ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പ്രാണിക് ഹീലിംഗ് ഫൗണ്ടേഷന്‍ ഇങ്ങാലക്കുടയില്‍

621

ഇരിങ്ങാലക്കുട-എം.സി.കെ.എസ് ട്രസ്റ്റ്, പ്രാണിക് ഹീല്ലിങ്ങ് ഫൗണ്ടേഷന്‍ കൊച്ചി എന്നിവയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ കാട്ടുങ്ങച്ചിറ, കൊക്കാനിക്കാട്,ചിറത്തിണ്ട്, ആസാദ് റോഡ് കോറ്റിലംപാടം എന്നീ കോളനികളില്‍ 220 കുടുബങ്ങള്‍ക്കു കിടക്കയും തലയിണയും, 100 കുടുബങ്ങള്‍ക്കു വീട്ടു ഉപകരണങ്ങളള്‍ കൂടാതെ തീരെ അവശത അനുഭവിക്കുന്ന രോഗികളുള്ള വീടുകളിലേക്ക് കട്ടിലുകള്‍, 18 കുടുബങ്ങള്‍ക്കു ഉപജീവന മാര്‍ഗ്ഗമായ തയ്യല്‍ മെഷീന്‍,ആസാദ് റോഡിലെ അഗംന്‍വാടിയുടെ പുനര്‍പ്രവര്‍ത്തനത്തിന് ആവശൃമായ ഫര്‍ണീച്ചര്‍,വാട്ടര്‍ ടാങ്ക്,കളികോപ്പുകള്‍ തുടങ്ങിയ വസ്തുക്കള്‍ എന്നിങ്ങനെ പ്രളയ ബാധിതര്‍ക്ക് പന്ത്രണ്ട് ലക്ഷം രൂപയോളം വരുന്ന അവശൃ സാധനങ്ങള്‍ നല്‍കി.ഇവയുടെ വിതരണം ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സി.എഞ്ചിനീയര്‍ ജോജി പോള്‍, മുകുന്ദപുരം ഡെപ്യൂട്ടി താഹസില്‍ദാര്‍ സിമീഷ് സാഹു, ഇരിങ്ങാലക്കുട എസ് .ഐ ശ്രീ. സുഷാന്ത്, പ്രാണിക് ഹീല്ലിങ്ങ് കൊച്ചിന്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ശ്രീ. വി.വി രാജേന്ദ്രന്‍, ട്രസ്റ്റി അരുണ്‍ വൃവസായിയായ ജോബി വെള്ളാനിക്കാരന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. എച്ച്.ഷെറിന്‍ അഹമ്മദ് എന്നിവരുടെ സാന്നിദ്ധൃത്തില്‍ നടന്നു.

 

Advertisement