നൂറ് ലിറ്റര്‍ വാഷ് സഹിതം പ്രതി പിടിയില്‍

892

മുരിയാട്-നൂറ് ലിറ്റര്‍ വാഷ് സഹിതം പ്രതി പിടിയില്‍.തറയിലക്കാട് ദേശത്ത് കറുകുറ്റിക്കാരന്‍ ജോസഫ് മകന്‍ മാത്യൂസ്(51) എന്നയാള്‍ തന്റെ വീട്ടുപ്പറമ്പില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ്(100 ലിറ്റര്‍)അടക്കം ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ അനില്‍ കുമാറിന്റെയും സംഘത്തിന്റെയും പിടിയിലായി. പ്രിവന്റീവ് ഓഫീസര്‍ ടി എ ഷഫീക്ക് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗോവിന്ദന്‍ ,മനോജ് ,ബാബു,ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Advertisement