പ്രളയദുരിതര്‍ക്ക് കൈതാങ്ങായി എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ – യു എ ഇ

484
Advertisement

എടതിരിഞ്ഞി: യു .എ .ഇ യിലെ എടതിരിഞ്ഞി പ്രവാസികളുടെ കൂട്ടായ്മയായ എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ – യു .എ. ഇ, പ്രളയം മൂലം ദുരിതം നേരിട്ടവര്‍ക്കു ഒരു കൈത്താങ്ങായി പടിയൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, തുണിത്തരങ്ങള്‍ ഉള്‍പ്പെട്ട 250 ഓളം കിറ്റുകള്‍ വിതരണം ചെയ്തു. നേരത്തെ പ്രളയ ദുരിതം നേരിട്ടതു മുതല്‍ ക്യാമ്പുകളില്‍ സജീവമായി ശ്രദ്ധ ചെലുത്തുകയും അവിടേക്കാവശ്യമായ സാധനങ്ങളും എത്തിച്ചു നല്‍കി. EWA യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി ദീപക് പുരയാറ്റ്, റിതേഷ് കണ്ടെങ്കാട്ടില്‍, ഷിബു രാജന്‍, ശ്യാമോഹന്‍ വെളിയത്, രാധാകൃഷ്ണന്‍ മുളങ്ങില്‍, ദിനേശ് കണ്ടെങ്കാട്ടില്‍ , ഷാജി ചൂലുക്കാരന്‍, ദിനേശ് കൈമാപ്പറമ്പില്‍ രാജേഷ് വലുപ്പറമ്പില്‍ എന്നിവരും യു. എ. ഇ യില്‍ പ്രസിഡന്റ് രാജേഷ് അണക്കത്തിപ്പറമ്പില്‍ ദിലീപ് ചാണാശ്ശേരി തുടങ്ങി മറ്റു എക്‌സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നല്‍കി.

 

Advertisement