സേവനത്തിന്റെ ആള്‍രൂപങ്ങളായി ഇരിങ്ങാലക്കുട സേവാഭാരതി പ്രവര്‍ത്തകര്‍.

1928

ഇരിങ്ങാലക്കുട: പ്രളയം ബാധിച്ച അന്നുമുതല്‍ വിശ്രമമറിയാതെ ദുരന്തമുഖത്ത് കരമ്മനിരതരായി സേവാഭാരതി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ടുണ്ടായ പഞ്ചായത്തുകളില്‍ സ്‌ക്വാഡുകളായാണ് പ്രവര്‍ത്തനം നടത്തുന്നത് . മേഖലയിലെ പ്രവര്‍ത്തകര്‍ക്കു പുറമെ കൂത്തു പറമ്പില്‍ നിന്നും വന്നെത്തിയ പ്രവര്‍ത്തകരും കൂടി അണിചേര്‍ന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടി. ഒരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നതു മനസ്സിലാക്കി വെള്ളക്കെട്ടില്‍ നിന്ന് ആളുകളെ രക്ഷിച്ചെടുത്തതുമുതല്‍ ഇപ്പോഴും സേവനനിരതരായിരിക്കുകയാണ് സേവാഭാരതി. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ക്യാമ്പുകളൊരുക്കിയും, മേഖലയില്‍ ആരംഭിച്ച ക്യാമ്പുകളില്‍ എത്തിയ ജനങ്ങള്‍ക്ക് ക്യാമ്പ് പ്രവര്‍ത്തനക്ഷമാകുന്നതുവരെ ഭക്ഷണമെത്തിച്ചും.അവശ്യവസ്തുക്കളെത്തിച്ചും, സേവാഭാരതിയുടെ മെഡിസെല്ലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പുകള്‍ സംഘടിപ്പിച്ചും, ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക് കിറ്റുകള്‍ നല്‍കിയും, ചെളിമുടികിടക്കുന്ന വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ മതസ്ഥരുടെദേവാലയങ്ങളും ശൂചീകരിച്ചും കുടിവെള്ളമെത്തിച്ചും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണമെത്തിച്ചും ഇരിങ്ങാലക്കുടയില്‍ നിശബ്ദസേവനത്തില്‍ മുഴുകിയിയിരിക്കുകയാണ് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍. ഒരുവിധ അവകാശവാദങ്ങളുമില്ലാതെ സേവനം ധര്‍മ്മമെന്നനിലയിലാണ് ഇവര്‍ ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്നത്. മൂന്ന് ആംബുലന്‍സുകള്‍ മുഴുവന്‍ സമയവും സേവനരംഗത്ത് സജീവമായി. സംഗമേശ്വര വാനപ്രസ്ഥാമശ്രമത്തില്‍ ദുരന്ത ബാധിതര്‍ക്ക് സാമഗ്രികള്‍ എത്തിക്കുന്നതിനായി സെന്റര്‍ ഒരുക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അമ്മമാരും കുട്ടികളുമുള്‍പ്പെടെ സെന്ററില്‍ കിറ്റുകള്‍ തയ്യാറാക്കാനും ഭക്ഷണ വിതരണത്തിനും മുന്നില്‍ നിന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.ഹരിദാസ്, ഖണ്ഡ് കാര്യവാഹ് കെ.എസ്. സുനില്‍, സേവാപ്രമുഖ് പ്രമോദ് വെള്ളാനി, കെ.കെ.കണ്ണന്‍, കൃഷ്ണകുമാര്‍, സുധാകരന്‍ സമീര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement