വെള്ളത്തില്‍ മുങ്ങിയ ജവാഹര്‍ കോളനിയില്‍ മാലിന്യക്കൂമ്പാരം

517
Advertisement

ഇരിങ്ങാലക്കുട-ആസാദ് റോഡില്‍ നഗരസഭയുടെ ജവാഹര്‍ കോളനിയില്‍ വെള്ളമിറങ്ങിയപ്പോള്‍ മാലിന്യക്കൂമ്പാരം തലവേദനയാകുന്നു.നഗരസഭയില്‍ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത് .രണ്ട് ഫ്‌ളാറ്റുകളിലായി 72 കുടുംബങ്ങളും 24 വീടുകളുമാണ് കോളനിയിലുള്ളത്.വീടില്ലാത്ത കുടുംബങ്ങള്‍ക്ക് നഗരസഭ നിര്‍മ്മിച്ച് നല്‍കിയ വീടുകളും ഫ്‌ളാറ്റുകളുമാണിത് .വീടുകളില്‍ പൂര്‍ണ്ണമായും ഫ്‌ളാറ്റുകളുടെ താഴത്തെ നിലയില്‍ ഒരാള്‍ പൊക്കത്തിലും വെള്ളം കയറി.വീടുകളിലെ ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു.ഉപേക്ഷിക്കേണ്ടി വന്ന ഇലക്ടോണിക്‌സ് ഉപകരണങ്ങളടക്കമുള്ള മാലിന്യമാണ് ഇവിടെ ജീവിതം ദുഷ്‌ക്കരമാക്കുന്നത്.റോഡരികില്‍ കുന്നുകൂടിയ മാലിന്യം ഇതുവരെ നീക്കിയിട്ടില്ല.ഫ്്‌ളാറ്റുകള്‍ക്ക പിറകില്‍ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യവും പകര്‍ച്ചാവ്യാധികള്‍ക്ക് കാരണമായേക്കാം.വെള്ളമിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചുരുക്കം കുടുംബങ്ങള്‍ മാത്രമാണ് ഫ്‌ളാറ്റുകളില്‍ തിരിച്ചെത്തിയത്.മാലിന്യം നീക്കാതെ താമസം പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.