പൊറത്തിശ്ശേരി-പൊറത്തിശ്ശേരി മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു സന്ദര്‍ശിച്ചു.9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയ്യാറാക്കി തരുന്ന പൊറത്തിശ്ശേരി സ്‌കൂളിന്റെ സ്വന്തം സൗദേച്ചിയെ തഹസില്‍ദാരും ലീഗല്‍ സര്‍വീസ് അതോറിററി വളണ്ടിയര്‍ രമീളയും പ്രത്യേകം അഭിനന്ദനമറിയിച്ചു. ക്യാമ്പ് വളണ്ടിയര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ഇത്തരത്തില്‍ സേവനസന്നദ്ധതയുള്ള ചെറുപ്പക്കാരാണ് കേരള നാടിന്റെ അഭിമാനമെന്നും പറഞ്ഞാണ് ക്യാമ്പില്‍ നിന്നും മടങ്ങിയത്
Advertisement