എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കില്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

471
Advertisement

എതിരിഞ്ഞി- എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കില്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 95 ശതമാനം ജനങ്ങളും പ്രളയത്തിനിരയായിരുന്നു.ഓണം ,ബക്രീദ് പ്രമാണിച്ച് ബാങ്ക് സമാഹരിച്ച 19 ലക്ഷം വില വരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ചന്തകളൊക്കെ ഒഴിവാക്കി കൊണ്ട് സൗജന്യമായി പ്രളയബാധിതമായ പടിയൂരിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്തു.ആഗസ്റ്റ് 28,29 ദിവസങ്ങളില്‍ വിതരണം ഉണ്ടായിരിക്കും .വരുന്നവര്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതാണ്.സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി .മണി കിറ്റ് വിതരണം നല്‍കി നിര്‍വ്വഹിച്ചു