Saturday, November 1, 2025
22.9 C
Irinjālakuda

പടിയൂര്‍, പൂമംഗലം, കാറളം പഞ്ചായത്തുകളില്‍ വിട്ടുമാറാതെ ദുരിതം

ഇരിങ്ങാലക്കുട : കെഎല്‍ഡിസി കനാലിലെ വെള്ളം ബണ്ട് തകര്‍ത്ത് ഒഴുകുന്നതിനാല്‍ പടിയൂര്‍, പൂമംഗലം, കാറളം എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളമൊഴിയുന്നില്ല. താണിശേരി ഹരിപുരംഅമ്പലത്തിനു മുന്‍പിലെ ബണ്ട് തകര്‍ന്ന് തെക്കോട്ട് ഒഴുകുന്ന വെള്ളം പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലേയും വടക്കോട്ട് ഒഴുകുന്ന വെള്ളം കാറളം പഞ്ചായത്തിലേയും താഴ്ന്ന പ്രദേശങ്ങളെ പ്രളയത്തിലാക്കുകയാണ്. ബണ്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് കനോലികനാലിലെത്തേണ്ട വെള്ളം ഈ പഞ്ചയാത്തുകളിലേക്ക് എത്തുന്നത്. ഗെയിന്‍ പൈപ്പ് നിര്‍മ്മാണതിനായി വലിയവാഹനങ്ങള്‍ ഇതിലെ പോയിട്ടാണ് ബണ്ടിന് ബലക്ഷയമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. മറ്റ് പ്രദേശങ്ങളിലെ താഴ്ന്നപ്പോഴും കല്ലട, ഹരിപുരം, താണിശ്ശേരി, പോത്താനി, ചേലൂര്‍, അരിപ്പാലം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ചേലൂരിനും എടത്തിരിഞ്ഞിപോസ്റ്റ് ഓഫീസിനുമടിയില്‍ കനാല്‍ വെള്ളം സംസ്ഥാപാത മുറിച്ച് ഒഴുകുകയാണ്. അതിനാല്‍ ഇരിങ്ങാലക്കുട- മൂന്നുപീടിക റോഡില്‍ ഇതുവരേയും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ബണ്ട് പൊട്ടി വെള്ളം ഒഴുകുന്നതിന് അടിയന്തിരമായി പരിഹാരംകണ്ടില്ലെങ്കില്‍ ഈ പഞ്ചായത്തുകളിലെ ഒട്ടേറെ വീടുകള്‍ തകര്‍ന്നടിയുന്നതിനും കന്നുകാലികള്‍ ചത്തുപൊങ്ങുന്നതിനും കാരണമാകും.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img