അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

699

അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി റാശിദ് പൂമാടം ( സിറാജ് ) പ്രസിഡണ്ട്, ഷിന്‍സ് സെബാസ്റ്റ്യന്‍ (ജനം) വൈസ് പ്രസിഡണ്ട് , ടി പി അനൂപ് (മാതൃഭൂമി) ജനറല്‍ സെക്രട്ടറി, സമീര്‍ കല്ലറ (മാതൃഭൂമി ടി വി) ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി റസാഖ് ഒരുമനയൂര്‍, നൗഫല്‍ തങ്ങള്‍, ടി പി ഗംഗാധരന്‍, അബ്ദുല്‍ റഹ്മാന്‍, സമദ് , അനില്‍ സി ഇടിക്കുള, ധനജയശങ്കര്‍ എന്നിവരെ തിരഞ്ഞെടുത്തു. ടി പി ഗംഗാധരന്‍ റിട്ടേണിഗ് ഓഫീസറായിരുന്നു. പ്രസിഡണ്ട് റാശിദ് പൂമാടം നന്ദി പറഞ്ഞു. കേരളത്തിലെ ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എം എ പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക കൈമാറി. വരും ദിനങ്ങളിലും കേരളത്തിലെ പ്രളയത്തിന് കൈതാങ്ങായി സഹായങ്ങള്‍ എത്തിക്കുമെന്ന് പുതിയ ഭാരവിഹികള്‍ അറിയിച്ചു.

 

 

Advertisement