ഇരിങ്ങാലക്കുട : കോരിചെരിയുന്ന മഴയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തന്നെ ഏവര്‍ക്കും മടിയാണ് ആ അവസ്ഥയില്‍ വീട്ടിലെ വൈദ്യൂതി ബന്ധം കട്ടയാലോ പിന്നെ തുരതുര ഫോണ്‍ വിളിയായി കെ എസ് ഇ ബി ഓഫീസിലേയ്ക്ക്, ഫോണ്‍ എന്‍ഗേജ്ഡ് ആണെങ്കില്‍ പിന്നെ പറയും വേണ്ട ഫോണിന്റെ റീസിവര്‍ മാറ്റിവെച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നുണ്ടാകും എന്നാകും അടുത്ത കമന്റ്.എന്നാല്‍ മഴകാലത്ത് മറ്റേത് ജോലി മേഖലയിലേക്കാളും കാര്യക്ഷമമായും കഠിന്യപ്രയക്തനവും നടത്തേണ്ടി വരുക ഈ കൂട്ടര്‍ക്കാണ്.കഴിഞ്ഞ ദിവസം ക്രൈസ്റ്റ് കോളേജിന് സമീപം റോഡിലേയ്ക്ക് വീണ മരം കേട് വരുത്തിയ ലൈന്‍ കമ്പികളും പോസ്റ്റും കോരിചൊരിയുന്ന മഴയത്ത് പുനസ്ഥാപിക്കുന്ന വൈദ്യൂത വകുപ്പ് ജീവനക്കാരാണ് ചിത്രത്തില്‍ കാണുന്നത്.മഴക്കാലത്ത് മരങ്ങള്‍ വീണും മറ്റും രാത്രിയടക്കം ഏത് സമയത്തും കൃത്യനിര്‍വഹണത്തിലേര്‍പെട്ടിരിക്കുന്ന ഇവരും മനുഷ്യരാണ്.
പെരുമഴയത്തും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന വൈദ്യൂതിവകുപ്പ്
Advertisement