ഇരിങ്ങാലക്കുടയില്‍ മദ്യപിച്ച് അബോദാവസ്ഥയിലായ ഭിഷാടകരെ പോലീസ് കസ്റ്റഡിയിലെടുത്തു

2746
Advertisement

ഇരിങ്ങാലക്കുട : തമിഴ്‌നാട് സ്വദേശികളായ സ്ത്രിയും പുരുഷനും ഭിഷാടനത്തിന് കിട്ടിയ പണം ഉപയോഗിച്ച് മദ്യപിച്ച് നഗരത്തിനെ പ്രമുഖ ഷോപ്പുകള്‍ക്ക് മുന്നില്‍ വസ്ത്രാക്ഷേപം നടത്തി അബോദാവസ്ഥയില്‍ കിടന്നതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ഷോപ്പ് തുറക്കാനെത്തിയവരാണ് മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയില്‍ ഇരുവരെയും കണ്ടത് മലമൂത്ര വിസര്‍ജ്ജനം അടക്കം നടത്തിയ അവസ്ഥയിലായിരുന്നു.പിന്നീട് ഇരിങ്ങാലക്കുട വനിതാ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അമ്മയും മകനുമാണ് എന്നാണ് പോലീസിനോട് ഇവര്‍ പറയുന്നത്.അന്ധനായ മകനെ കാണിച്ചാണ് ഇവരുടെ ഭിക്ഷാടനം.

Advertisement