ഇരിഞ്ഞാലക്കു ക്രൈസ്റ്റ് കോളജില്‍ വൈവിധ്യങ്ങളുടെ പായസ മത്സരം

547

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസ നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.മുളയരി പായസം,ചേമ്പിന്‍താള്‍ പായസം,മുല്ലപ്പൂ പായസം,കാരറ്റ് പായസം,കപ്പ പായസം,ചക്കകുരു പായസം തുടങ്ങി ഒട്ടനവധി വ്യതസ്തങ്ങളായ പായസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയത്.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ മത്സരം ഉദ്ഘാടനം ചെയ്തു.ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ടോയ്ബി ജോസഫ് നേതൃത്വം നല്‍കി.

Advertisement