ദുരിതബാധിതരെ സഹായിക്കാന്‍ അനുപമ പരമശ്വരനും

1421

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മലയാളം-തമിഴ്-തെലുങ്ക്് ചലച്ചിത്രതാരം ഇരിങ്ങാലക്കുടക്കാരി അനുപമ പരമേശ്വരനും. ഒരു ലക്ഷത്തോളം രൂപയാണ് ദുരിതബാധിതര്‍ക്കായി അനുപമ പരമേശ്വരന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം ഒരു ലക്ഷംരൂപ സംഭാവന നല്‍കിയത്. താന്‍ കൊടുത്ത തുകയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം തങ്ങളാലാവുംവിധം എല്ലാവരും സഹായംചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായാണ് താരം ഫെയിസ് ബുക്കില്‍ പോസ്റ്റ് ഇട്ടത്.

Advertisement