ഇരിങ്ങാലക്കുട : കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരുമെന്ന് രാഷ്ട്രീയസ്വയം സേവകസംഘം സംസ്ഥാന വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂലധനത്തില്‍ നിന്ന് രാമായണത്തിലേക്ക് എന്ന വിഷയത്തില്‍ നടത്തിയ വൈചാരിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വയംസേവകസംഘം നടത്തിവരുന്ന ഗുരുപൂജമഹോത്സവം ആര്‍എസ്എസിന്റെ കുത്തകയാണോ എന്ന് ചോദിച്ച് കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരല്ലെന്ന് പറഞ്ഞുകൊണ്ട് ക്ഷേത്രകമ്മിറ്റികളില്‍ കയറിപ്പറ്റി ക്ഷേത്രങ്ങളെ പാര്‍ട്ടി റിക്രൂട്ടിംഗ് കേന്ദ്രങ്ങളാക്കി മാറ്റുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.തപസ്യ പ്രസിഡണ്ട് കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് പി.കെ.പ്രതാപവര്‍മ്മരാജ, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട് ഇ.കെ.കേശവന്‍, ജില്ല സംഘടനാസെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരും ; വത്സന്‍ തില്ലങ്കേരി
Advertisement