കരുവന്നൂര്‍ : തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകര്യബസ്സപകടങ്ങള്‍ തുടരുന്നു.വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ കരുവന്നൂരില്‍ കാറിന് പുറകില്‍ കെ കെ മേനോന്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ചു.കനത്തമഴയില്‍ ദുരിതത്തിലായ ആനപ്പുഴയിലുള്ള മകളെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരുകയായിരുന്ന അമ്മാടം സ്വദേശി അയ്യപ്പത്ത് വീട്ടില്‍ ശശിയുടെ കാറിന് പുറകിലാണ് ബസ്സ് ഇടിച്ചത്.തൃശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറ് കരുവന്നൂര്‍ വലിയപാലത്തിന് സമീപം ഹംപ് കടന്നപ്പോള്‍ മുന്നിലെ വാഹനം കാറളം ഭാഗത്തേയ്ക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് വേഗത കുറയ്ക്കുകയായിരുന്നു പുറകില്‍ അതിവേഗം ഹംപ് ചാടികടന്ന വന്ന ബസ്സ് കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ കാറിന്റെ പുറക് വശം തകര്‍ന്നിട്ടുണ്ട്.ആര്‍ക്കും പരിക്കുകളില്ല.വെള്ളാങ്കല്ലൂരില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടതിനെ തുടര്‍ന്ന് ബസ്സ് തല്ലിതകര്‍ത്തതും ഈ ബസ്സ് തന്നെയാണ്.റൂട്ടിലെ അപകടങ്ങള്‍ പെരുകുമ്പോഴും മോട്ടോര്‍ വാഹന വകുപ്പ് നിസംഗത തുടരുകയാണ്.താലൂക്ക് വികസനസമിതിയിലടക്കം ബസ്സുകളുടെ ഓവര്‍സ്പീഡ് നിയന്ത്രിക്കണമെന്ന് നിര്‍ദേശമുണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല.
തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകര്യബസ്സപകടം വീണ്ടും കരുവന്നൂരില്‍ കാറിന് പുറകില്‍ ബസ്സിടിച്ചു
Advertisement