കഞ്ചാവുമായി നടവരമ്പിൽ നിന്നും രണ്ട് പേർ ഇരിങ്ങാലക്കുട പോലീസ് പിടിയിൽ

3117

ഇരിങ്ങാലക്കുട :കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ.കൗമാരക്കായ യുവാക്കൾ നടവരമ്പ് കോലോത്തുംപടിയിൽ ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടവരമ്പിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു കൗമാരക്കാരെ ഇരിങ്ങാലക്കുട Sl KS സുശാന്തും സംഘവും പിടികൂടി. എടക്കുളം സ്വദേശി ഊക്കൻ വീട്ടിൽ ബർണാഡ് (19) ,  കോമ്പാറ സ്വദേശി നടുവളപ്പിൽ ശ്രേയസ്സ് (20) സ്കൂൾ കുട്ടികളിലും, മറ്റ് കൗമാരക്കാരിലും ലഹരി ഉപയോഗം കൂടുതലായി കണ്ടുവരുന്നുണ്ടെന്നും , ഇത് തടയാനായി വാഹന പരിശോധനകൾ ശക്തമാക്കുമെന്നും, വിദ്യാലയങ്ങളിലും , യുവജനപ്രസ്ഥാനങ്ങളിലും , ക്ലബ്ബുകളിലും മറ്റു സ്ഥാപനങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപിക്കുമെന്നും പോലീസ് പറഞ്ഞു.കഞ്ചാവ് വിതരണക്കാരേയും , ഉപയോഗിക്കുന്നവരേയു പിടികൂടുന്നതിനായി പ്രത്യേകം രൂപീകരിച്ച ആന്റി നാർക്കോട്ടിക്ക് സ്ക്കോഡ് അംഗങ്ങളായ മുരുകേഷ് കടവത്ത് , മുരളി, രാകേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.പ്രതികൾക്ക് ലഭിച്ച കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്യേഷണം ഊർജിതമാക്കിയിട്ടുണ്ട് .

Advertisement