ഡോണ്‍ബോസ്‌ക്കോയില്‍ യൂത്ത് ഫെസ്റ്റിവല്‍ ‘കള്‍ച്ചറല്‍ ഫിയസ്റ്റ’ വൈഷ്ണവ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.

401
Advertisement

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌ക്കോയില്‍ 2018 – 19 ലെ യൂത്ത് ഫെസ്റ്റിവല്‍ കള്‍ച്ചറല്‍ ഫിയസ്റ്റ വിവിധ ചടങ്ങുകളോടെ ആരംഭിച്ചു. ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത പരിപാടിയിലൂടെ പ്രശ്‌സ്തനായ കലാപ്രതിഭ വൈഷ്ണവ് ഗിരീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡോണ്‍ബോസ്‌കോ സ്‌കൂള്‍ റെക്ടറും മാനേജരുമായ ഫാ. മാനുവല്‍ മേവട അദ്ധ്യക്ഷത വഹിച്ചു. കല ഈശ്വരാനുഗ്രഹമാണെന്നും അത് പരിപോഷിപ്പിക്കേണ്ടതാണെന്നും വൈഷ്ണവ് അഭിപ്രായപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും ആസ്വാദകരായ കലാപ്രേമികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. കുര്യാക്കോസ് ശാസ്താംകല, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍ , ആത്മീയാചാര്യന്‍ ഫാ. ജോസിന് താഴെത്തട്ട്, ഡോണ്‍ബോസ്‌കോ ഐ എസ് സി പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ സ്റ്റനി വര്‍ഗ്ഗിസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ബെറ്റ്‌സി ഉറുമീസ് സ്വാഗതവും ആര്‍ട്‌സ് സെക്രട്ടറി അലന്‍ കെ രാജു നന്ദിയും പറഞ്ഞു

Advertisement