ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 4.72 കോടി രൂപ അനുവദിച്ചു.

617

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 4.72 കോടി രൂപ അനുവദിച്ചതായി എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അറിയിച്ചു.ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് എല്‍ പി സ്‌കൂളിന് 2.70 കോടി രൂപയും വടക്കുംക്കര ഗവ.യു പി സ്‌കൂളിന് 49 ലക്ഷം രൂപയും കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിന് 1.53 കോടി രൂപയും വീതമാണ് അനുവദിച്ചിട്ടുള്ളത്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.ഇതു സംബദ്ധിച്ച് പൊതുവിദ്യഭ്യാസ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ഭരണാനുമതി നല്‍കി ഉത്തരവായിട്ടുണ്ട്.കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റെയും ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് എല്‍ പി സ്‌കൂളിന്റെയും പ്രവര്‍ത്തികള്‍ പൊതുമരാമത്ത് വകുപ്പും ,വടക്കുംക്കര ഗവ.യു പി സ്‌കൂളിന്റെ പ്രവര്‍ത്തി എല്‍ എസ് ജി ഡിയുമാണ് ചെയ്യുകയെന്ന് എം എല്‍ എ അറിയിച്ചു.

Advertisement