അവിട്ടത്തൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പും ഔഷധകഞ്ഞി വിതരണവും

498

അവിട്ടത്തൂര്‍ : തിരുകുടുംബ ദേവാലയ കുടുംബയോഗ കേന്ദ്രസമിതിയും ആയൂര്‍ ജീവ ഔഷധശാലയും സംയുക്തമായി അവിട്ടത്തൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പും ഔഷധകഞ്ഞി വിതരണവും സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 5 ന് ഞായറാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെ അവിട്ടത്തൂര്‍ പാരീഷ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.അവിട്ടത്തൂര്‍ പള്ളി വികാരി ഫാ.ആന്റോ പാണാടന്‍ മെഡിയ്ക്കല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിയ്ക്കും.ഡോ ഹാരീസ്,ഡോ.വിനീത,ഡോ.ജെസ്ലിന്‍ എന്നിവര്‍ ക്യാമ്പ് നയിക്കും.തുടര്‍ന്ന് ഔഷധകഞ്ഞി വിതരണവും നടക്കും.

Advertisement