കാക്കത്തുരിത്തിയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്നാവശ്യം

614
Advertisement

പടിയൂര്‍ ; കാക്കത്തുരിത്തി പാലത്തിന് സമീപം പോട്ട -മൂന്ന്പീടിക റോഡില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന പുളിമരം മുറിച്ച് നീക്കണമെന്നാവശ്യം ശക്തമാകുന്നു.നിരന്തരം അപകടം നടക്കുന്ന പ്രദേശത്ത് കൊടുവളവ് തിരിഞ്ഞ് വരുന്നിടത്താണ് ഭീഷണിയായി നിരവധി മരങ്ങള്‍ നിന്നിരുന്നത്.സമീപഭൂമികളെ വച്ച് നോക്കുമ്പോള്‍ പുറംമ്പോക്ക് ഭൂമി എന്ന് തോന്നിക്കുന്നനിടത്ത് നിന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നിരവധി തവണ നാട്ടുക്കാര്‍ പരാതി നല്‍കിയിട്ടും നടപടിയാകാതാവുകയും അപകടങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്ന സാഹചര്യത്തില്‍ നാട്ടൂക്കാര്‍ സംഘം ചേര്‍ന്ന് പിരിവ് നടത്തി മരങ്ങള്‍ മുറിച്ച് മാറ്റുകയായിരുന്നു.ഇതേ തുടര്‍ന്ന് സ്ഥലം ഉടമ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സ്ഥലം സന്ദര്‍ശിച്ച എം എല്‍ എ നാട്ടുക്കാര്‍ മുറിച്ച് മാറ്റാതെ നിര്‍ത്തിയിരിക്കുന്ന പുളിമരം ഏറെ അപകടം സൃഷ്ടിക്കുന്നതാണെന്നും മുറിച്ച്മാറ്റണമെന്ന അഭിപ്രായമാണ് പറഞ്ഞത്.പ്രദേശത്തെ യു പി സ്‌കൂളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ അടക്കം ഏറെ ഭയന്നാണ് ഇതിലെ സഞ്ചരിക്കുന്നത്.