ജെ സി ഐ ‘ എ ബെറ്റര്‍ വേള്‍ഡ് ‘പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നടന്നു.

337

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ 2015 ല്‍ ആരംഭിച്ച എ ബെറ്റര്‍ വേള്‍ഡ് പദ്ധതി സംസ്ഥാനതലത്തില്‍ 1000 സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വെച്ച് എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു.ജെ സി ഐ ഇരിങ്ങാലക്കുട ചാപ്റ്റര്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജെ സി ഐ സോണ്‍ പ്രസിഡന്റ് അഡ്വ.രാകേഷ് ശര്‍മ്മ മുഖ്യാതിഥി ആയിരുന്നു.സോണ്‍ കോഡിനേറ്റര്‍ ജിസണ്‍ പി ജെ പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി വി ശിവകുമാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.റോസ്‌ലെറ്റ്,സോണ്‍ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍,സോണ്‍ ഡയറക്ടര്‍മാരായ ജോബിന്‍ കുര്യാക്കോസ്,ജോമി ജോണ്‍,മുന്‍ പ്രസിഡന്റ്മാരായ ജോര്‍ജ്ജ് പുന്നേലിപറമ്പില്‍,ഡോ സിജോ പട്ടത്ത്,സെക്രട്ടറി അജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.കോസ്റ്റ് അക്കൗണ്ടിങ്ങില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നൈസി എം എ യ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു.കുട്ടികളില്‍ നിരന്തമായ പരിശീലത്തീലൂടെ നല്ല മനോഭാവം വളര്‍ത്തിയെടുത്ത് രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഉതകുന്ന രീതിയില്‍ നല്ല മനുഷ്യരാകുന്നതിന് വേണ്ട കര്‍മ്മപദ്ധതികളാണ് എ ബെറ്റര്‍ വേര്‍ഡ് എന്ന പദ്ധതിയിലൂടെ ജെ സി െഎലക്ഷ്യം വെക്കുന്നത്.സോമസുന്ദരന്‍,ശിവന്‍ നെന്മണിക്കര എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസ് നയിച്ചു.

Advertisement