ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍ യുവജനോത്സവം ചലച്ചിത്രതാരം നന്ദകിഷോര്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അഭിനേതാവും ഗ്രന്ഥകാരനും ആയ അദ്ദേഹത്തിന്റെ കവിതാലാപനവും അഭിനയപാടവവും കുട്ടികളില്‍ കലയുടെ അരങ്ങ് ഉണര്‍ത്തി. പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് പ്രസ്തുത യോഗത്തിന് അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.റോസ്‌ലറ്റ് നന്ദകിഷോറിന് ഉപഹാരം നല്‍കി ആദരിച്ചു സംസാരിച്ചു. സംഘനൃത്തവും സംഘഗാനവും ചങ്ങിന് മിഴിവേകി. ആര്‍ട്‌സ് മിനിസ്റ്റര്‍ സാനിയ കെ.എ. സ്വാഗതവും അസി.ആര്‍ട്‌സ് മിനിസ്റ്റര്‍ ജനീറോ ജെന്‍സണ്‍ നന്ദിയും പറഞ്ഞു. ഈ ദിനങ്ങളില്‍ വിവധ വേദികളിലായി 400 ല്‍ പരം കുട്ടികള്‍ വിവിധ കലാപരികളില്‍ പങ്കെടുക്കുന്നുണ്ട്.
Advertisement