കാട്ടൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മാസ വേതനത്തില്‍ സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം.

664

കാട്ടൂര്‍ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാന പ്രകാരം നിലവിലത്തെ ഒ.പി സമയം ദീര്‍ഘിപ്പിക്കുന്നതിനും കാള്‍ ഡ്യൂട്ടി പ്രകാരം കിടത്തിചികിത്സ പുനരാരംഭിക്കുന്നതിനും നിലവിലുള്ള സ്റ്റാഫ് പാറ്റേണ് പ്രകാരം കഴിയാത്തത് കൊണ്ട് പുതിയൊരു NRHM ഡോക്ടറെയും പ്രസവാവധിയില്‍ പോയ സ്റ്റാഫ് നഴ്‌സിന് പകരം താത്കാലികമായി ഒരു നഴ്സിനെയും വെക്കാന്‍ തീരുമാനമായിട്ടുണ്ട്.ആയതിന്റെ ആദ്യഘട്ടം എന്ന നിലക്ക് താലൂക്കടിസ്ഥാനത്തില്‍ 17000/- രൂപ മാസ വേദനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 01/08/2018 ഉച്ചക്ക് 2 മണിവരെ.

 

Advertisement