സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ പ്രതിഷേധിച്ചു

636
Advertisement

ഇരിങ്ങാലക്കുട- സംഘപരിവാര്‍ നടത്തുന്ന സാംസ്‌ക്കാരിക ഫാസിസം നമ്മുടെ രാജ്യത്തിന്റെ മതേതരത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് സംസ്‌ക്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഢലം കമ്മിറ്റി അഭിപ്രായപ്പെട്ടു.സംസ്‌ക്കാരിക ഫാസിസത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.ചെയര്‍മാന്‍ എ .സി സുരേഷ് അധ്യക്ഷത വഹിച്ചു.സംസ്‌ക്കാര സാഹിതി മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ ഡി സി സി ജനറല്‍ സെക്രട്ടറി സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി മെമ്പര്‍ഷിപ്പ് കൂപ്പണ്‍ ഏറ്റുവാങ്ങി.ഹരി ഇരിങ്ങാലക്കുട,പടിയൂര്‍ പഞ്ചായത്തംഗം സി എം ഉണ്ണികൃഷ്ണന്‍ ,കെ. ശിവരാമന്‍ നായര്‍ ,വിജയന്‍ ചിറ്റേത്ത് ,പി. ഐ ജോസ് ,സാബു ജോര്‍ജ്ജ് ,കെ. പി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement