കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തി വരുന്ന സ്റ്റാളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി

986

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് നടത്തി വരുന്ന സ്റ്റാളുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ കണ്ടെത്തി.കട നടത്തി വരുന്നവര്‍ക്ക് നടത്തുന്നതിനാവശ്യമായ ഹെല്‍ത്ത് കാര്‍ഡോ ,ലൈസന്‍സോ ഇല്ല എന്നതും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഷീദ് എന്നയാളുടെ പേരിലാണ് സ്റ്റാള്‍ നടത്തി വരുന്നത് .കൂടാതെ മറ്റു നാലമ്പല ദര്‍ശന അമ്പലങ്ങളിലും ഇവര്‍ സ്റ്റാളുകള്‍ നടത്തി വരുന്നുണ്ട് .വൈകാതെ തന്നെ അവിടെയും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രതീഷ് എന്‍. ആര്‍ ,അനില്‍കുമാര്‍ എം, എന്നിവരാണ് പരിശോധന നടത്തി ഡി. എം. ഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.കണ്ടെടുത്ത വസ്തുക്കള്‍ നശിപ്പിക്കുമെന്നും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അറിയിച്ചു

 

Advertisement